പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിലെ 11ാം വാര്‍ഡിലെ ഉപതെരഞ്ഞടുപ്പ് മുന്നണികൾക്കും ട്വന്റി20ക്കും നിര്‍ണായകം. 11ാം വാര്‍ഡ് അംഗം ജോസിന്റെ മരണത്തോടെയാണ് ഇവിടെ സീറ്റ് ഒഴിവ് വന്നത്. നിലവില്‍ യു.ഡി.എഫിന്റെ വാര്‍ഡാണിത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ ട്വന്റി20 കുത്തൊഴുക്കിലും കോണ്‍ഗ്രസ് നിലനിര്‍ത്തിയ വാര്‍ഡ് കൂടിയാണിത്. തുടര്‍ന്ന് നടന്ന നിയമസഭ തെരഞ്ഞടുപ്പില്‍ ട്വന്‍റി20 മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതിനുശേഷം കുന്നത്തുനാട്ടില്‍ ട്വന്റി20യുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും ഉയര്‍ന്നിരുന്നു. അവസാനം എം.എല്‍.എ പി.വി. ശ്രീനിജിനെതിരെ നടത്തിയ സ്ട്രീറ്റ് ലൈറ്റ് ചലഞ്ചുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷം ചേലക്കുളം കാവുങ്ങൽപറമ്പില്‍ ട്വന്‍റി20 പ്രവര്‍ത്തകന്‍ ദീപുവിന്‍റെ കൊലപാതകത്തില്‍ കലാശിച്ചിരുന്നു. നാല് സി.പി.എം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ രണ്ടാം സ്ഥാനത്ത് ട്വന്റി20യായിരുന്നു. ഉപതെരഞ്ഞടുപ്പില്‍ ട്വന്റി20 മത്സരിച്ചേക്കുമെന്നാണ് സൂചന. 18 വാര്‍ഡുള്ള പഞ്ചായത്തില്‍ 11 വാര്‍ഡില്‍ ട്വന്റി20യും അഞ്ച് വാര്‍ഡില്‍ യു.ഡി.എഫും ഒരു വാര്‍ഡില്‍ എല്‍.ഡി.എഫുമാണുള്ളത്. നിയമസഭ തെരഞ്ഞെടുപ്പിലൂടെ കുന്നത്തുനാട്ടില്‍ തിരിച്ചുവന്ന എല്‍.ഡി.എഫിനും ഉപതെരഞ്ഞടുപ്പ് നിര്‍ണായകമാണ്. ഇതോടെ മേയില്‍ നടക്കുന്ന ഉപതെരഞ്ഞടുപ്പില്‍ മുന്നണികള്‍ ജില്ല-സംസ്ഥാന നേതാക്കളെ കളത്തിലിറക്കി പ്രചാരണം കൊഴുപ്പിക്കാനും തങ്ങളുടെ ശക്തി തെളിയിക്കാനുമുള്ള അവസരമായാണ് ഇതിനെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.