മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥ​െൻറ ഫ്ലാറ്റിൽനിന്ന്​ 16 ലക്ഷം രൂപ കണ്ടെടുത്തു

മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥ​ൻെറ ഫ്ലാറ്റിൽനിന്ന്​ 16 ലക്ഷം രൂപ കണ്ടെടുത്തു ആലുവ: കൈക്കൂലിക്കേസിൽ പിടിയിലായ കോട്ടയം ജില്ലയിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ എം.എം. ഹാരിസിൻെറ ഫ്ലാറ്റിൽനിന്ന്​ വിജിലൻസ് കണ്ടെത്തിയത് 16 ലക്ഷത്തിലധികം രൂപ. അടുക്കളയിലടക്കം ഒളിപ്പിച്ച നിലയിലായിരുന്നു പണം. ബാസ്‌കറ്റിനുള്ളിൽ കവറുകളിലായാണ് സൂക്ഷിച്ചിരുന്നത്​. ഒാരോ കവറിലും അമ്പതിനായിരത്തോളം രൂപയാണ് ഉണ്ടായിരുന്നത്. നിരവധി വസ്തുക്കളുടെ രേഖകളും 20 ലക്ഷത്തിലധികം രൂപയുടെ ബാങ്ക് നിക്ഷേപവും കണ്ടെത്തിയിട്ടുണ്ട്. ആളൊഴിഞ്ഞ ഭാഗത്ത് ആഡംബര ഫ്ലാറ്റ് വാങ്ങിയത് കൈക്കൂലി പണം സുരക്ഷിതമായി സൂക്ഷിക്കാനെന്ന് സൂചന. പ്രധാന റോഡിൽനിന്ന് ഉള്ളിലേക്ക് മാറിയുള്ള ഇവിടെ വളരെ കുറച്ച് ഫ്ലാറ്റുകൾ മാത്രമാണ് വിറ്റുപോയിട്ടുള്ളത്. 701ാം നമ്പർ ഫ്ലാറ്റിലാണ് ഇയാൾ ഒറ്റക്ക് താമസിച്ചിരുന്നത്. എന്നാൽ, പലപ്പോഴും രാത്രി സമയങ്ങളിലടക്കം പലരും വന്നുപോകാറുണ്ടെന്ന് പറയപ്പെടുന്നു. മണിക്കൂറുകൾ നീണ്ട പരിശോധനയിലാണ്​ പണം കണ്ടെത്തിയത്. ഹാരിസിന് തിരുവനന്തപുരത്ത് ഫ്ലാറ്റും പന്തളത്ത് സ്ഥലവും ഉണ്ട്. പാലാ സ്വദേശിയായ ടയർ വ്യാപാരിയിൽനിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.