കളമശ്ശേരി നഗരസഭക്ക് 1.57 കോടി

കളമശ്ശേരി: നഗരസഞ്ചയ പ്രദേശങ്ങൾക്കുള്ള 14ാം കേന്ദ്ര ധനകാര്യ കമീഷ‍ൻെറ വിഹിതമായി നഗരസഭക്ക് 1.57 കോടി അനുവദിച്ചു. മാലിന്യം നീക്കം ചെയ്യുന്നതിന് ഇ-ഓട്ടോക്ക് 30 ലക്ഷം, ശുദ്ധജല വിതരണത്തിന് 1.2 കോടി, പൊതുകുളം സംരക്ഷിക്കുന്നതിന്​ 25 ലക്ഷവുമാണ് അനുവദിച്ചത്. ജോയന്‍റ്​ പ്ലാനിങ്​ കമ്മിറ്റി സമർപ്പിച്ച പദ്ധതിക്ക് ഈ മാസം നാലിന് ചേർന്ന ജില്ല ആസൂത്രണ സമിതി അംഗീകാരം നൽകിയെന്ന് സമിതി അംഗം ജമാൽ മണക്കാടൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.