കാ​ബൂ​ൾ ഗു​രു​ദ്വാ​ര​യി​ൽ ഇ​ന്ത്യ​ൻ വി​സ കാ​ത്ത് 150ലേ​റെ​ പേ​ർ

ന്യൂ​ഡ​ൽ​ഹി: കാ​ബൂ​ളി​ലെ സി​ഖ് ഗു​രു​ദ്വാ​ര​യി​ൽ ഇ​ന്ത്യ​ൻ വി​സ കാ​ത്ത് ക​ഴി​യു​ന്ന​ത് 150ലേ​റെ പേ​ർ. ഈ ​ഗു​രു​ദ്വാ​ര​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തീ​വ്ര​വാ​ദി ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. താ​ലി​ബാ​ൻ അ​ഫ്ഗാ​ൻ ഭ​ര​ണം പി​ടി​ച്ച​തോ​ടെ​യാ​ണ് സി​ഖു​കാ​ർ ഇ​ന്ത്യ​യി​ലെ​ത്താ​നു​ള്ള മാ​ർ​ഗം തേ​ടി​യ​ത്. ഇ​വി​ടു​ത്തെ ഹി​ന്ദു-​സി​ഖ് സ​മൂ​ഹ​ങ്ങ​ളി​ലു​ള്ള​വ​രെ ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി തു​ട​ങ്ങ​ണ​മെ​ന്ന് 'ക​ർ​താ​യെ പ​ർ​വാ​ൺ' ഗു​രു​ദ്വാ​ര അ​ധ്യ​ക്ഷ​ൻ ഗു​ർ​ണാം സി​ങ് വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ പി.​ടി.​ഐ​യോ​ട് പ​റ​ഞ്ഞു. കാ​ബൂ​ളി​ൽ​നി​ന്ന് ഫോ​ണി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ല​രും ത​ങ്ങ​ളു​ടെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം വി​റ്റ് സ്ഥി​ര​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് മാ​റാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ഫ്ഗാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ദി​വ​സം ഗു​രു​ദ്വാ​ര ഭാ​ര​വാ​ഹി​ക​ളെ ക​ണ്ട് ​തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ത്തി​ലു​ണ്ടാ​യ കേ​ടു​പാ​ടു തീ​ർ​ക്കാ​ൻ പി​ന്തു​ണ ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. ജൂ​ൺ 18ന് ​ന​ട​ന്ന ഗു​രു​ദ്വാ​ര ആ​ക്ര​മ​ണ​ശേ​ഷം ഇ​വി​ടു​ത്തെ നൂ​റി​ല​ധി​കം സി​ഖ്-​ഹി​ന്ദു സ​മു​ദാ​യ​ക്കാ​ർ​ക്ക് മു​ൻ​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ൽ 'ഇ-​വി​സ' അ​നു​വ​ദി​ച്ച​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.