പറവൂർ: നിയോജക മണ്ഡലത്തിലെ 14 റോഡുകൾ ബി.എം ബി.സി മാതൃകയിൽ നിർമിക്കാൻ അനുമതി ലഭിച്ചു. ഇതിനായി നബാർഡ് 10 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. ഇങ്ങനെ നിർമിക്കുന്ന റോഡുകൾക്ക് ഏഴുവർഷത്തെ ഗാരന്‍റിയാണ് ലഭിക്കുക. നഗരസഭ പരിധിയിലെ പുല്ലംങ്കുളം കവലയിൽനിന്ന് ആരംഭിച്ച് പെരുവാരം ക്ഷേത്രത്തിന് കിഴക്കുവശം വരെ എത്തിച്ചേരുന്ന പടമടം റോഡ്-പെരുവാരം വടക്കേനട റോഡ്, ഹോമിയോ ആശുപത്രിയുടെ മുന്നിൽനിന്ന് ആരംഭിച്ച് കിഴക്കേപ്രം സ്‌കൂൾ വരെയുള്ള പെരുവാരം കിഴക്കേപ്രം റോഡ്, കിഴക്കേപ്രം സ്‌കൂൾ മുതൽ തെക്കോട്ട് വലിയകുളം വരെയുള്ള റോഡ്, നാഷനൽ ഹൈവേ 66 പൂശാരിപ്പടി മുതൽ കിഴക്കേപ്രം വരെയുള്ള റോഡ്, കിഴക്കേപ്രം സ്‌കൂൾ മുതൽ ലിറ്റിൽ ഹാർട്ട് സ്‌കൂൾ വഴി വാണിയക്കാട് വരെയുള്ള റോഡ്, വാണിയക്കാട് -കാർത്തികവിലാസം- താമരക്കുളം റോഡ്, പുല്ലംകുളം അംബേദ്‌കർ പാർക്ക് മുതൽ സ്റ്റേഡിയം വഴി നാഷനൽ ഹൈവേ66ൽ എത്തിച്ചേരുന്ന സ്റ്റേഡിയം പാത-തെക്കേ നാലുവഴി തെക്കുവശത്തുനിന്ന് ആരംഭിച്ച് ആയുർവേദ ആശുപത്രി വഴി അത്താണി കവലക്ക് കിഴക്കുവശം എത്തിച്ചേരുന്ന ആയുർവേദ ആശുപത്രി റോഡ്, സർവിസ് സ്റ്റേഷൻ റോഡ് എന്നിവക്കും ഏഴിക്കര പഞ്ചായത്തിലെ കല്ലുച്ചിറ റോഡ്-മണ്ണുചിറ-ചിതുക്കുളം പാതകൾക്കുമാണ് നവീകരിക്കാൻ 10 കോടി രൂപക്കുള്ള ഭരണാനുമതി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.