കൊച്ചി: പ്രശ്നങ്ങളില്ലാത്ത പഴുതടച്ച തെരഞ്ഞെടുപ്പ് നടത്തുന്നതിനായി തൃക്കാക്കരയിലെ മുഴുവൻ പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് സൗകര്യമൊരുക്കി തെരഞ്ഞെടുപ്പ് കമീഷൻ. സാധാരണ ഓരോ നിയോജക മണ്ഡലത്തിലും പകുതി ബൂത്തുകളിൽ മാത്രമാണ് കാമറകൾ വഴി നിരീക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കാറുള്ളത്. ഇത്തവണ മണ്ഡലത്തിലെ 239 പോളിങ് ബൂത്തുകളും ഇതിനായി സജ്ജമാക്കുകയായിരുന്നു. തൃക്കാക്കരയിലേത് സംസ്ഥാനത്തെ ഏറെ ശ്രദ്ധിക്കപ്പെട്ട തെരഞ്ഞെടുപ്പായതിനാൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നടപടിക്രമങ്ങൾ സുതാര്യമാക്കുന്നതിനുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജീവ് കൗളിന്‍റെ പ്രത്യേക നിർദേശപ്രകാരമായിരുന്നു ഈ സംവിധാനം ഒരുക്കിയത്. കലക്ടറേറ്റിലെ സ്പാർക്ക് ഹാളിൽ സജ്ജീകരിച്ച വെബ് കാസ്റ്റിങ് സംവിധാനത്തിന്‍റെ കൺട്രോൾ റൂം വഴി എല്ലാ ബൂത്തുകളെയും തൽസമയം വീക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ജില്ല കലക്ടർ ജാഫർ മാലിക്കിന്‍റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് കൺട്രോൾ റൂമിന്‍റെ പ്രവർത്തനം. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ, കലക്ടർ, നിരീക്ഷകർ തുടങ്ങിയവർ കൺട്രോൾ റൂം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. പോളിങിന് ശേഷം വോട്ടുയന്ത്രങ്ങൾ മഹാരാജാസ് കോളജിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.