'പാൽ വില 10 രൂപ വർധിപ്പിക്കണം'

മൂവാറ്റുപുഴ: കാലിത്തീറ്റക്ക്​ അനിയന്ത്രിതമായ വിലക്കയറ്റം മൂലം കേരളത്തിലെ ക്ഷീരമേഖല കടുത്ത പ്രതിസന്ധിയിലാണെന്നും ഭരണകൂട നയങ്ങള്‍ക്കെതിരെ മൂവാറ്റുപുഴയില്‍ ക്ഷീര കര്‍ഷകർ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും മില്‍മ മേഖല യൂനിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് വാർത്തസമ്മേളനത്തില്‍ അറിയിച്ചു. മേയ് ആദ്യവാരം മൂവാറ്റുപുഴയില്‍ അപ്‌കോസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കര്‍ഷക റാലിയും പ്രതിഷേധ സംഗമവും നടത്തും. ക്ഷീരവകുപ്പ് നടത്തുന്ന ക്ഷീരസംഗമ മാമാങ്കങ്ങള്‍ ബഹിഷ്‌കരിക്കും. പാല്‍ വില 10 രൂപ വര്‍ധിപ്പിക്കുക, കാലിത്തീറ്റക്ക്​ സബ്‌സിഡി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ടുവെക്കുന്നത്. സര്‍ക്കിള്‍ സഹകരണ യൂനിയന്‍ അംഗം അബ്രഹാം തൃക്കളത്തൂര്‍, അപ്‌കോസ് അസോസിയേഷന്‍ പ്രസിഡന്റ് സി.എ. അബ്രഹാം, ഷാജി കല്ലൂര്‍ക്കാട് എന്നിവരും സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.