പൊതുമേഖല സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി

കളമശ്ശേരി: കേന്ദ്ര പൊതുമേഖല സ്ഥാപനത്തിൽ ജോലി ശരിപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് യുവാവിൽനിന്ന്​ 4.78 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ജോലി തേടി കമ്പനിക്ക് മുന്നിലെത്തിയ സൂരജ് എന്ന യുവാവിൽനിന്നാണ് അതേ കമ്പനിയിലെ ക്ലാസ് ഫോർ ജീവനക്കാരൻ പല സമയത്തായി പണം തട്ടിയെടുത്തതായ പരാതി ഉയർന്നത്. ജോലിക്കായി കരാറുകാരെ തേടിയെത്തിയതാണ് യുവാവ്. ഈ സമയം ജീവനക്കാരന്‍റെ മുന്നിൽപെട്ട യുവാവ് കരാറുകാരെ ബന്ധപ്പെടാൻ ഫോൺ നമ്പർ ആവശ്യപ്പെട്ടു. ശരിയാക്കി തരാമെന്ന് പറഞ്ഞ് ജീവനക്കാരൻ യുവാവിൽനിന്ന്​ നമ്പർ വാങ്ങി ബന്ധപ്പെടുകയായിരുന്നു. കാഷ്വൽ ലേബർ തസ്തികയിൽ ഒഴിവുണ്ടെന്ന വാഗ്ദാനം നൽകി പണം ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് നൽകാനെന്ന പേരിലാണ് പണം വാങ്ങിയത്. കൂടാതെ ഹെൽത്ത് കാർഡ്, കാന്‍റീൻ സൗകര്യം എന്നിവക്കെല്ലാം പണം നൽകണമെന്നെല്ലാം പറഞ്ഞാണ് യുവാവിൽനിന്ന്​ പല ഘട്ടങ്ങളിലായി പണം വാങ്ങിച്ചെടുത്തത്. യുവാവ് ഏലൂർ പൊലീസിലും കമ്പനി വിജിലൻസിലും പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.