തൈക്കൂടത്ത് കാർ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്

പടം) മരട്: വൈറ്റില-അരൂര്‍ ദേശീയപാതയില്‍ തൈക്കൂടത്ത് കാര്‍ അപകടത്തില്‍പെട്ട് അഞ്ച്​ യാത്രക്കാര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് ഡിസൈര്‍ കാറാണ് അപകടത്തില്‍പെട്ടത്. ഇവര്‍ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവറുടെ നില ഗുരുതരമാണ്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. രാവിലെ 9.30 യോടെയാണ് അപകടം. വൈറ്റില ഭാഗത്തുനിന്ന്​ അരൂര്‍ ഭാഗത്തേക്കുവന്ന കാര്‍ തൈക്കൂടം പാലം കയറുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. പാലത്തിന് വശത്ത് സ്ഥാപിച്ച കുറ്റികളില്‍ ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിന്റെ മുന്‍വശം പൂർണമായും തകര്‍ന്നു. ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം. EC-TPRA-2 Accident വൈറ്റില തൈക്കൂടത്തുണ്ടായ അപകടത്തില്‍ തകര്‍ന്ന കാര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.