കാപ്പ ചുമത്തി ജയിലിലടച്ചു

ആലുവ: കുഴുപ്പിള്ളി അയ്യമ്പിള്ളി ആലിങ്കല്‍ വീട്ടില്‍ വിവേകിനെ​ (മണിയന്‍ 26) കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. ഓപറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. മുനമ്പം, പുത്തന്‍കുരിശ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതകം, ദേഹോപദ്രവം, മോഷണം, കുറ്റകരമായ ഗൂഢാലോചന തുടങ്ങി അഞ്ച് കേസുകളില്‍ പ്രതിയാണ് ഇയാള്‍. 2020ല്‍ മുനമ്പം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസില്‍ പ്രതിയായി ജാമ്യത്തിലിറങ്ങിയ ഇയാള്‍ കഴിഞ്ഞ നവംബറില്‍ പുത്തന്‍കുരിശില്‍ ഒരു മോഷണക്കേസിലും ഡിസംബറില്‍ ചെറായിയിലെ ഒരു ഹോട്ടലില്‍ കയറി കവർച്ചശ്രമം നടത്തി ഹോട്ടലിന് നാശനഷ്ടം വരുത്തിയ കേസിലും പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ ചുമത്തി ജയിലില്‍ അടച്ചത്. ക്യാപ്‌ഷൻ ea yas1 kaapa vivek വിവേക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.