നൂറ്​ കടന്ന്​ സ്നേഹസ്പർശം

പറവൂർ: താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി പൊതിച്ചോറുകൾ വിതരണം ചെയ്യുന്ന സ്നേഹസ്പർശം പരിപാടിയുടെ നൂറാം ദിനാചരണം ജില്ല സെക്രട്ടറി എ.ആർ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ്​ ബി.എ. സന്ദീപ് അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ്, ആശുപത്രി സൂപ്രണ്ട് ഡോ. പി.എസ്. റോസമ്മ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ഇ.ബി. സന്തു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ കെ.എസ്. സനീഷ്, സി.പി.എം ഏരിയ കമ്മിറ്റിയംഗം കെ.ഡി. വേണുഗോപാൽ, എസ്. സന്ദീപ്, എം. രാഹുൽ എന്നിവർ സംസാരിച്ചു. ചിത്രം EA PVR dyfiyude 2 പറവൂർ താലൂക്ക് ആശുപത്രിയിൽ ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോർ വിതരണത്തിന്‍റെ നൂറാം ദിനം ജില്ല സെക്രട്ടറി എ.ആർ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.