പന്നക്കാട് അരയൻ കടവിൽ ബണ്ട് നിർമിക്കണം -സി.പി.ഐ

പറവൂർ: പന്നക്കാട് ഭാഗത്തിന് കിഴക്ക്​ ഓരുവെള്ളം കയറി കാർഷിക വിളകൾ നശിക്കുന്നത് തടയാനും ശുദ്ധജല ക്ഷാമം പരിഹരിക്കാനും അരയൻകടവ് ഭാഗത്ത് ബണ്ട് നിർമിക്കണമെന്ന് സി.പി.ഐ മന്നം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. തത്തപ്പിള്ളി അംബേദ്കർ കമ്യൂണിറ്റി ഹാളിൽ ജില്ല എക്സിക്യൂട്ടിവ് അംഗം കെ.ബി. അറുമുഖൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ റിപ്പോർട്ട് സംസ്ഥാന കൗൺസിൽ അംഗം കെ.കെ. അഷറഫ് അവതരിപ്പിച്ചു. വി.വി. സജീവ് പതാക ഉയർത്തി. മുതിർന്ന നേതാക്കളെ ജില്ല സെക്രട്ടറി പി. രാജു ആദരിച്ചു. കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന കോട്ടുവള്ളി കൃഷി അസിസ്റ്റൻറ് എസ്.കെ. ഷിനുവിനെ സംസ്ഥാന കൗൺസിൽ അംഗം കമല സദാനന്ദൻ മെമന്റോയും പൊന്നാടയും നൽകി ആദരിച്ചു. എം.ടി. നിക്സൺ, എസ്. ശ്രീകുമാരി, കെ.പി. വിശ്വനാഥൻ, പി.എൻ. സന്തോഷ്, ടി.എ. ബഷീർ, ഐഷ സത്യൻ, എം.ജി. തിലകൻ എം.എ. സിറാജ്, കെ.എ. സുധി, ലതിക പി. രാജു, വി.എൻ. സുകുമാരൻ എന്നിവർ സംസാരിച്ചു. പി.എൻ. സജീവ് സ്വാഗതവും, കെ.ആർ. സുനിൽകുമാർ നന്ദിയും പറഞ്ഞു. സെക്രട്ടറിയായി ഇ.കെ. വിനീഷിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി ടി.എ. ബഷീറിനെയും തെരഞ്ഞെടുത്തു. പടം EA PVR pannakkad 3 സി.പി.ഐ മന്നം ലോക്കൽ സമ്മേളനം ജില്ല എക്സിക്യൂട്ടിവ് അംഗം കെ.ബി. അറുമുഖൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.