ആക്​ഷൻ ഫോഴ്സ് ഭവന നിർമാണ പദ്ധതി നൂറി​ലേക്ക്​

ആലുവ: കേരള ആക്​ഷൻ ഫോഴ്സിന്‍റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെയടക്കം സഹകരണത്തോടെ ഭവന പദ്ധതിയിൽ നിർമിച്ചു നൽകുന്ന വീടുകൾ നൂറെണ്ണം തികഞ്ഞു. ശ്രീമൂലനഗരം പഞ്ചായത്ത് ലൈഫ് പദ്ധതി, ഐ.എം.എ മധ്യകേരള , സൻെറ് സേവ്യേഴ്സ് കോളജ് എൻ.എസ്.എസ് യൂനിറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് നൂറാമത്തെ വീട് നിർമിച്ചത്. ശ്രീമൂലനഗരം പഞ്ചായത്ത് ഓഫിസിന് സമീപം കുട്ടാടൻവേലി കോളനിയിലെ പുല്ലാട്ട് മഠം ബിന്ദു കുമാരനാണ് വീട് നൽകിയത്. താക്കോൽദാനം വ്യാഴാഴ്ച ഉച്ചക്ക്​ രണ്ടിന്​ നടക്കും. ഹൈകോടതി ജസ്റ്റിസ് ബിച്ചു കുര്യൻ തോമസ് താക്കോൽദാനം നിർവഹിക്കും. അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. സിനിമാതാരം ടിനി ടോം ഉപഹാരങ്ങൾ നൽകും. കേരള ആക്​ഷൻ ഫോഴ്സ് പ്രസിഡൻറ് ഡോ.ടോണി ഫെർണാണ്ടസ് അധ്യക്ഷത വഹിക്കും. 2006ൽ ആലങ്ങാട് സ്വദേശിനി താരാ ഗോപിക്ക് നൽകിയാണ് ഭവന നിർമാണ പദ്ധതി ആരംഭിച്ചത്. ക്യാപ്‌ഷൻ ea yas4 action force കേരള ആക്​ഷൻ ഫോഴ്സ് ഭവന നിർമാണ പദ്ധതിയിൽ നിർമിച്ച നൂറാമത് ഭവനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.