അങ്കമാലി: ദേശീയപാതയിൽ ജില്ല അതിർത്തിയായ അങ്കമാലി കറുകുറ്റി പൊങ്ങംകവലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് ഇരുബസിലെയും യാത്രക്കാരായ മുപ്പതോളം പേർക്ക് പരിക്ക്. ആളപായമില്ല. നാലുപേർക്ക് സാരമായി പരിക്കേറ്റു. ഇവരെ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇരുപതോളം പേരെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു. ചൊവ്വാഴ്ച വൈകീട്ട് 5.30ടെയാണ് സംഭവം. ചാലക്കുടിക്കുപോയ ഓർഡിനറി ബസിന്‍റെ പിറകിൽ തൃശൂർക്ക് പോയ സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചുകയറുകയായിരുന്നു. ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ഓർഡിനറി ബസിനെ മറികടക്കുന്നതിനിടെയാണ് സൂപ്പർ ഫാസ്റ്റ് ബസിന്റെ നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടത്. കമ്പിയിലും സീറ്റുകളിലും തലയും മുഖവുമിടിച്ചും ബസിൽ വീണും സ്ത്രീകൾ അടക്കമുള്ള യാത്രക്കാർക്കാണ് പരിക്ക്. നാട്ടുകാരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പിന്നീട് പൊലീസെത്തി നിയന്ത്രിച്ചു. EA ANKA 2 ACCIDENT ചൊവ്വാഴ്ച ദേശീയപാത അങ്കമാലി കറുകുറ്റിയിലുണ്ടായ ബസപകടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.