കാര്‍ കാനയിലേക്ക് മറിഞ്ഞു

പെരുമ്പാവൂര്‍: കുറിച്ചിലക്കോട്-കുറുപ്പംപടി റോഡില്‍ . മലയാറ്റൂര്‍ സ്വദേശിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 7.30ന് ആയിരുന്നു സംഭവം. ഫര്‍ണിച്ചര്‍ കയറ്റിയ വാഹനത്തിനൊപ്പം പോയതായിരുന്നു കാര്‍. ആര്‍ക്കും പരിക്കില്ല. വാഹനം പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് മാറ്റി. റോഡിന് വീതിക്കുറവും രണ്ട് വാഹനങ്ങള്‍ ഒരുമിച്ച് സഞ്ചരിച്ചാല്‍ സൈഡ് ഒതുക്കാനുള്ള സ്ഥലമില്ലാത്തതുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. വാര്‍ഡ് മെംബറുടെ നേതൃത്വത്തില്‍ എസ്റ്റിമേറ്റ് എടുത്തിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. ഫണ്ടില്ലാത്തതാണ് പണി വൈകാന്‍ കാരണമെന്നാണ് ആക്ഷേപം. em pbvr 1 Accident Car കുറിച്ചിലക്കോട്-കുറുപ്പംപടി റോഡില്‍ അപകടത്തില്‍പ്പെട്ട കാര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.