കളമശ്ശേരി: പാർട്ടിയെ കൂടുതൽ യുവത്വത്തോടെ സജീവമാക്കുന്നതിനായി ദേശീയ കൗൺസിൽ നിശ്ചയിച്ച പ്രായപരിധിയും മറ്റു മാനദണ്ഡങ്ങളും സമ്മേളനത്തിൽ പ്രാവർത്തികമാക്കുമെന്ന് ജില്ല സെക്രട്ടറി പി. രാജു. സി.പി.ഐ 24ാം പാർട്ടി കോൺഗ്രസിന്‍റെ മുന്നോടിയായി ആഗസ്റ്റ് 25 മുതൽ 28 വരെ ഏലൂരിൽ നടക്കുന്ന ജില്ല സമ്മേളനത്തിന് തയാറാക്കിയ ലോഗോയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന കൗൺസിൽ അംഗവും സ്വാഗതസംഘം ചെയർമാനുമായ എം.ടി. നിക്‌സൺ അധ്യക്ഷത വഹിച്ചു. ജില്ല അസി. സെക്രട്ടറി അഡ്വ: കെ.എൻ. സുഗതൻ, ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ ടി.സി. സൻജിത്ത്, കെ.കെ. സുബ്രഹ്മണ്യൻ, പി. നവകുമാരൻ, സ്വാഗതസംഘം കൺവീനർ പി.കെ. സുരേഷ്, ട്രഷറർ കെ.വി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.