കൊച്ചി: കാസർകോട്ടെ ഷവർമ ദുരന്തത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി നടക്കുന്ന ഹോട്ടൽ പരിശോധനകളെ സ്വാഗതം ചെയ്യുന്നുവെങ്കിലും മാധ്യമശ്രദ്ധക്കുവേണ്ടി മാത്രം നടത്തുന്ന ഇത്തരം പരിശോധനകൾ വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ് അസോസിയേഷൻ. ഉദ്യോഗസ്ഥർ ഹോട്ടലുകളിൽ പരിശോധന നടത്തുകയും നിസ്സാര വീഴ്ചകൾ പോലും പർവതീകരിച്ച് പത്ര, ദൃശ്യ മാധ്യമങ്ങളിൽ പ്രചാരണം നൽകുകയും വിഡിയോ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങളിലൂടെ ലോകം മുഴുവൻ പ്രചരിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഹോട്ടലുകളിൽ മോശം ഭക്ഷണമാണ് വിളമ്പുന്നതെന്നും വൃത്തിഹീനമാണെന്നുമുള്ള ധാരണയാണ് പ്രചരിക്കുന്നത്. ഇത് കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികളെ മാറിച്ചിന്തിക്കാൻ ഇടവരുത്തും. ദുരന്തമുണ്ടാകാൻ കാത്തുനിൽക്കാതെ നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തി ന്യൂനതകൾ പരിഹരിക്കാൻ ഹോട്ടലുടമകൾക്ക് നിർദേശം നൽകുകയാണ് ഉദ്യോഗസ്ഥർ ചെയ്യേണ്ടതെന്നും അസോസിയേഷൻ പ്രസിഡന്‍റ് ജി. ജയപാലും ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാളും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.