കോന്നി: നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ടൗൺ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ മാങ്കുളം പാറേപ്പള്ളിക്ക് സമീപം സുധീർ മൻസിലിൽ അബ്ദുൽ കരീമാണ് (67) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.45ഓടെ കോന്നി-കുമ്പഴ റോഡിൽ ചാങ്കൂർ ജങ്ഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമായിരുന്നു അപകടം. കോന്നിയിൽനിന്ന് അട്ടച്ചാക്കലിലേക്ക് ഓട്ടം പോയി മടങ്ങിവരവെയാണ് അപകടം. തലക്ക് ഗുരുതര പരിക്കേറ്റ ഡ്രൈവറെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഓട്ടോയിൽ രണ്ട് യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ഇവർ സാരമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഡ്രൈവിങ്ങിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് ഓട്ടോ നിയന്ത്രണം വിടാൻ കാരണമായതെന്ന് പറയുന്നു. കോന്നി പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കോന്നി ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: സുബൈദബീവി. മക്കൾ: സുധീർ, സുനീർ, സുധീന. മരുമക്കൾ: നിഷ, ആഷിദ, റഷീദ്. ചിത്രം.അബ്ദുൽ കരീം (67)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.