ഒഴുക്കിൽപെട്ട മകനെ രക്ഷിക്കുന്നതിനിടെ പിതാവ് മുങ്ങി മരിച്ചു

കോതമംഗലം: കുളിക്കുന്നതിനിടെ . കോഴിപ്പിള്ളി പുഴയിൽ ഇഞ്ചൂർ ചെക്ക്ഡാമിന് സമീപം കുളിച്ചുകൊണ്ടിരുന്ന കുറുമാട്ടുകുടി അബി കെ. അലിയാരാണ്​ (40) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് മൂന്ന് മക്കളുമായി കുളിക്കാൻ അബി എത്തിയത്. 12 വയസ്സുള്ള മകൻ ആമീർ ഒഴുക്കിൽപെട്ടു. മകനെ രക്ഷിക്കാനുള്ള ശ്രമത്തിൽ ചുഴിയിൽപെടുകയായിരുന്നു. പുഴയിൽ വല വീശിക്കൊണ്ടിരുന്ന കോതമംഗലം അഗ്നിരക്ഷ സേനയിലെ സിവിൽ ഡിഫൻസ് അംഗം റെജിയും അയൽവാസി ജോസും ചേർന്ന് മകനെ രക്ഷപ്പെടുത്തി. അബിയെ രക്ഷിക്കാനുള്ള ശ്രമം വിജയിച്ചില്ല. കോതമംഗലം അഗ്നിരക്ഷ സേനയിലെ അംഗങ്ങളായ ഷിബു പി. ജോസഫ്, പി.എം. ഷാനവാസ്‌, വിഷ്ണു മോഹൻ എന്നിവർ ചേർന്ന് അബിയെ കരക്കെത്തിച്ചു. തുടർന്ന് കോതമംഗലം ധർമഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എസ്.ടി.ഒ കരുണാകരൻ പിള്ളയുടെ നേതൃത്വത്തിൽ ബി.സി. ജോഷി, കെ.കെ. രാജു, എഫ്. പ്രദീപ്‌, എസ്. അൻഷാദ്, ആർ.എച്ച്. വൈശാഖ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പാലാ ഗവ. പോളിടെക്നിക് ജീവനക്കാരനായിരുന്നു അബി. ഭാര്യ: ജാസ്മിൻ. നേര്യമംഗലം ഐന്തൂർ കുടുംബാഗം. മറ്റ് മക്കൾ: ആഷീർ, ആദീൽ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് മാതിരപ്പള്ളി രിഫാഈ ജുമാമസ്ജിദ്​ ഖബർസ്ഥാനിൽ. EKD Aby 40 KMGM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.