കാക്കനാട്: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃക്കാക്കരയിൽ യു.ഡി.എഫ് കൺവെൻഷൻ നടത്തി. തൃക്കാക്കര മണ്ഡലം പ്രസിഡന്‍റ് ഷാജി വാഴക്കാല അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. വികസനവാദികളും വികസന വിരുദ്ധരും തമ്മിലുള്ള മത്സരമാണ് തൃക്കാക്കരയിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ തലയെടുപ്പോടെ നിൽക്കുന്ന ഏതെങ്കിലും ഒരു വികസന പദ്ധതിയുടെ ഒരടയാളം പോലും കാണിച്ചുതരാൻ പിണറായിക്ക് കഴിയുമോ എന്നും സതീശൻ ചോദിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, അനൂപ് ജേക്കബ് എം.എൽ.എ, പി.സി. തോമസ്, ഷാനിമോൾ ഉസ്മാൻ, കെ.ബി. മുഹമ്മത് കുട്ടി മാസ്റ്റർ, അശോകൻ, ദീപ്തി മേരി വർഗീസ്, ഷിബു മീരാൻ, കെ.എസ്. ഹംസ, ഹംസ പറക്കാട്ട്, പി.കെ. ജലീൽ, ഷിബു തെക്കുംപുറം, പി.കെ. അബ്ദുൽ റഹ്മാൻ, സേവ്യർ തായങ്കേരി, നൗഷാദ് പല്ലച്ചി, ഹംസ മൂലയിൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.