പരീക്ഷഫലം തിരുവനന്തപുരം: 2021 ആഗസ്റ്റില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.ടി.) (റെഗുലര്‍ - 2018 സ്‌കീം, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2014 സ്‌കീം, മേഴ്‌സിചാന്‍സ് - 2006 സ്‌കീം) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും മേയ് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രാക്ടിക്കല്‍/പ്രോജക്ട്/ഡിസര്‍ട്ടേഷന്‍ മേയ് ഒമ്പത്, 10, 11 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.കോം (എഫ്.ഡി.പി) (റെഗുലര്‍ - 2019 അഡ്മിഷന്‍, സപ്ലിമെന്ററി - 2018, 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് - 2014 അഡ്മിഷന്‍) പ്രാക്ടിക്കല്‍/പ്രോജക്ട്/ഡിസര്‍ട്ടേഷന്‍ പരീക്ഷകള്‍ മെയ് 16, 17, 18 തീയതികളില്‍ നടത്തും. േമയ് 11 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്‌സി (റെഗുലര്‍ - 2019 അഡ്മിഷന്‍, സപ്ലിമെന്ററി - 2018, 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് - 2014 അഡ്മിഷന്‍) ബോട്ടണി കോഴ്‌സിന്റെ പ്രാക്ടിക്കല്‍/പ്രോജക്ട്/ഡിസര്‍ട്ടേഷന്‍ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പ്രാക്ടിക്കല്‍ അഞ്ചാം സെമസ്റ്റര്‍ ബി.ടെക്, ഡിസംബര്‍ 2021 (2008 സ്‌കീം) മെക്കാനിക്കല്‍ എൻജിനീയറിങ് ബ്രാഞ്ചിന്റെ ഇലക്ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്‌സ് ലാബ് (08508) പ്രാക്ടിക്കല്‍ പരീക്ഷ മേയ് 13ന് കൊല്ലം ടി.കെ.എം കോളജ് ഓഫ് എൻജിനീയറിങ്ങിൽ നടത്തും. ആറാം സെമസ്റ്റര്‍ ബി.ടെക്, ഡിസംബര്‍ 2021 (2008 സ്‌കീം) ഇലക്ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ് ബ്രാഞ്ചിന്റെ മൈക്രോപ്രോസസര്‍ ലാബ് (08608), പവര്‍ ഇലക്‌ട്രോണിക്‌സ് ലാബ് (08607) പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം േമയ് 11, 12 തീയതികളില്‍ ബാര്‍ട്ടണ്‍ഹില്‍ ഗവ. എൻജിനീയറിങ് കോളജിലും സോഫ്റ്റ്‌വെയര്‍ ലാബ് (08609) പ്രാക്ടിക്കല്‍ പരീക്ഷ േമയ് 10 ന് തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിലും നടത്തും. അഞ്ചാം സെമസ്റ്റര്‍ ബി.ടെക്., ഡിസംബര്‍ 2021 (2008 സ്‌കീം) ഇലക്ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്‌സ് ബ്രാഞ്ചിന്റെ ഡിജിറ്റല്‍ സര്‍ക്യൂട്ട് ലാബ് (08507) പരീക്ഷ മെയ് ഒമ്പതിന് ബാര്‍ട്ടണ്‍ഹില്‍ ഗവ. എൻജിനീയറിങ് കോളജിലും മെഷര്‍മെന്റ്‌സ് ആൻഡ് ഇന്‍സ്ട്രുമെന്റേഷന്‍ ലാബ് (08508) പ്രാക്ടിക്കല്‍ പരീക്ഷ േമയ് 16 ന് തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിലും നടത്തും. വൈവ വോസി പാര്‍ട്ട് മൂന്ന് ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ ആന്വല്‍ സ്‌കീം സെപ്റ്റംബര്‍ 2021 സെഷന്‍ (സപ്ലിമെന്ററി), ഫെബ്രുവരി 2022ന് നടത്തിയ പരീക്ഷയുടെ വൈവവോസി േമയ് 10 ന് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.