അങ്കമാലി: മൂക്കന്നൂർ പഞ്ചായത്തിൽ വനത്തോട് ചേർന്ന ജനവാസകേന്ദ്രങ്ങളിൽ വന്യജീവിശല്യം രൂക്ഷം. കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം സമീപത്തെ പറമ്പുകളിലെത്തി തെങ്ങ്, പ്ലാവ്, കവുങ്ങ് തുടങ്ങിയവയെല്ലാം നശിപ്പിച്ചു. ഒരാഴ്ചയായി ആനയിറങ്ങുന്നതായും കുട്ടികളടക്കം പലർക്കും തലനാരിഴക്കാണ് ജീവഹാനി ഒഴിവായതെന്നും സമീപവാസികൾ പറയുന്നു. കട്ടിങ് പുതുമനവീട്ടിൽ അലക്‌സിൻെറ കൃഷിക്കാണ് കാട്ടുപോത്തുമൂലം നാശം കൂടുതലായുണ്ടായത്. പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വനം വകുപ്പ് അധികൃതർ ജാഗ്രത സ്വീകരിക്കണമെന്ന് സ്ഥലം സന്ദർശിച്ച പഞ്ചായത്ത് അംഗങ്ങളായ സിജി ജിജു, കെ.എസ്. മൈക്കിൾ എന്നിവർ ആവശ്യപ്പെട്ടു. EA ANKA 2 MOOKANNOOR മൂക്കന്നൂർ കട്ടിങ് ഭാഗത്തെ പുതുമന അലക്‌സിൻെറ വീട്ടിലെത്തിയ കാട്ടുപോത്തുകൾ EA ANKA 3 MOOKANNOOR മൂക്കന്നൂർ കട്ടിങ് പ്രദേശത്ത് കാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.