ജഴ്സി വിതരണം

കളമശ്ശേരി: എം.ജി യൂനിവേഴ്സിറ്റി താരങ്ങൾ അണിനിരക്കുന്ന എമിറേറ്റ്സ് ഫുട്ബാൾ ക്ലബിന് വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ജഴ്സി കൈമാറി. എം.എഫ് ഗ്ലോബൽ സ്പോട്സ് ഫോറം നൽകുന്ന ജഴ്സിയുടെ വിതരണോദ്ഘാടനം പ്രവാസി ബാങ്ക് ഡയറക്ടർ നിസാർ ഇബ്രാഹിം നിർവഹിച്ചു. ഡബ്ല്യു.എം.എഫ് ഡയറക്ടർ ബോർഡ് അംഗം നൗഷാദ് ആലുവ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ സ്പോർട്സ് ഫോറം കോഓഡിനേറ്റർ ഏലിയാസ് ഐസക്, ഗ്ലോബൽ പബ്ലിക് റിലേഷൻസ് ഫോറം കോഓഡിനേറ്റർ റഫീഖ് മരക്കാർ, പ്രവാസി ബാങ്ക് അംഗം ഷാജഹാൻ, എമിറേറ്റ്സ് എഫ്.സി പ്രസിഡന്‍റ്​ എൻ.കെ. ഹംസ, ടീം ക്യാപ്റ്റൻ അസീം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.