കരിങ്ങാച്ചിറ കത്തീഡ്രലില്‍ നേര്‍ച്ചസദ്യ ഇന്ന്

തൃപ്പൂണിത്തുറ: ജോര്‍ജീയന്‍ തീർഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്‍റ്​. ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപെരുന്നാളി‍ൻെറ ഭാഗമായി നടക്കുന്ന നേര്‍ച്ചസദ്യ ശനിയാഴ്ച നടക്കും. വിവിധ ഭക്തസംഘടകളും കുടുംബ യൂനിറ്റ് അംഗങ്ങളും ചേര്‍ന്നാണ് നേര്‍ച്ചസദ്യ ഒരുക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനായി സദ്യ വിതരണത്തിനായി പ്രത്യേക കൗണ്ടറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. രാവിലെ ആറിന് ബെന്യാമിന്‍ മുളയരിക്കല്‍ റമ്പാ‍ൻെറ കാര്‍മികത്വത്തില്‍ കുര്‍ബാനയും 8.30ന് യാക്കോബായ സഭ സിനഡ് സെക്രട്ടറി ഡോ. തോമസ് മാര്‍ തീമോത്തിയോസിന്റെ കാര്‍മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാനയും നടക്കും. പതിനൊന്നു മണിക്ക് നേര്‍ച്ചസദ്യ ആശീര്‍വാദവും വിതരണവും ആരംഭിക്കും. വൈകീട്ട് ആറിന് സന്ധ്യാപ്രാർഥനയും ചങ്ങംപുത കുരിശ് പള്ളിയിലേക്ക് പ്രദക്ഷിണവും നടക്കും. തുടര്‍ന്ന് ആശീര്‍വാദത്തോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും. EC-TPRA-3 Karingachira കരിങ്ങാച്ചിറ സെന്‍റ്​. ജാര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളി‍ൻെറ ഭാഗമായി നടക്കുന്ന നേര്‍ച്ചസദ്യക്കുള്ള ഒരുക്കങ്ങൾ നടത്തുന്ന വിശ്വാസികള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.