ഇലക്​ട്രിസിറ്റി റെഗുലേറ്ററി കമീഷൻ അംഗത്തിന്‍റെ നിയമനം താൽക്കാലികമായി തടഞ്ഞ്​​ ഹൈകോടതി

കൊച്ചി: കേരള സ്റ്റേറ്റ് ഇലക്​ട്രിസിറ്റി റെഗുലേറ്ററി കമീഷൻ അംഗത്തിന്‍റെ നിയമനം ഇതുസംബന്ധിച്ച ഹരജി തീർപ്പാകുന്നതുവരെ നടത്തരുതെന്ന്​ ഹൈകോടതി. കമീഷൻ അംഗമായി നിയമിക്കുന്നതിനുള്ള തന്‍റെ അപേക്ഷ 60 വയസ്സ്​ പിന്നിട്ടെന്ന പേരിൽ തള്ളിയതിനെതിരെ ടി.ആർ. ഭുവനേന്ദ്ര പ്രസാദ് നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ്​ പി. ഗോപിനാഥ്​ വിശദീകരണം തേടിയത്​. തുടർന്ന്​ ഹരജി മേയ് 18ന്​ പരിഗണിക്കാൻ മാറ്റി. 65 ആണ് അപേക്ഷിക്കാനുള്ള പ്രായപരിധിയെന്നിരിക്കെ ഹരജിക്കാരന്റെ അപേക്ഷ നിരസിച്ചതെന്തുകൊണ്ടാണെന്ന്​ കോടതി വാക്കാൽ ആരാഞ്ഞു. കെ.എസ്.ഇ.ബി ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനുള്ള തീരുമാനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേരള ഹൈ ടെൻഷൻ ആൻഡ് എക്‌സ്ട്രാ ഹൈ ടെൻഷൻ ഇൻഡസ്ട്രിയൽ ഇലക്​ട്രിസിറ്റി കൺസ്യൂമേഴ്‌സ് അസോസിയേഷൻ നൽകിയ ഉപഹരജിയും 18ലേക്ക്​ മാറ്റി. ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനുള്ള നീക്കം ചോദ്യം ചെയ്ത് അസോസിയേഷൻ നേരത്തേ നൽകിയ ഹരജിയിലാണ് ഉപഹരജി നൽകിയത്. ശമ്പള പരിഷ്‌കരണ ശിപാർശ റെഗുലേറ്ററി കമീഷൻ അംഗീകരിച്ചത്​ ധനവകുപ്പിന്റെ അനുമതിയില്ലാതെയായതിനാൽ ശമ്പള പരിഷ്കരണത്തിനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ടാണ്​ ഹരജി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.