സഹ. സംഘം ജീവനക്കാരുടെ​ പെൻഷനിൽ വിവേചനം: ഹൈകോടതി വിശദീകരണം തേടി

കൊച്ചി: പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക്​ പെൻഷൻ നൽകുന്നതിൽ വിവേചനം ആരോപിക്കുന്ന ഹരജിയിൽ ഹൈകോടതി സർക്കാറിന്‍റെ വിശദീകരണം തേടി. വിവേചനം അവസാനിപ്പിക്കണമെന്നും 1994ലെ കേരള സ്റ്റേറ്റ് കോ ഓപറേറ്റിവ് സെൽഫ് ഫിനാൻസിങ്​ പെൻഷൻ സ്കീമിൽ അംഗങ്ങളായ തങ്ങൾക്ക് ഉയർന്ന പെൻഷന് അവകാശമുണ്ടെന്ന്​ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട്​ കേരള പ്രൈമറി കോ-ഓപറേറ്റിവ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഉൾപ്പെടെ നൽകിയ ഹരജിയാണ്​ ജസ്റ്റിസ് പി. ഗോപിനാഥ്​ പരിഗണിച്ചത്​. പെൻഷൻ സ്കീമിലേക്ക് 22 ലക്ഷം രൂപയടച്ച പ്രാഥമിക സഹകരണ സംഘത്തിലെ ജീവനക്കാരന് 17,850 രൂപ പെൻഷൻ ലഭിക്കുമ്പോൾ 8.91 ലക്ഷം മാത്രമടച്ച ജില്ല സഹകരണ ബാങ്കിലെ ജീവനക്കാരന് 20,825 രൂപ കിട്ടുന്നതായി ഹരജിയിൽ പറയുന്നു. പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്കും ഉയർന്ന പെൻഷൻ നൽകണമെന്നാണ് ഹരജിയിലെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.