ശ്രീനന്ദന്​ രക്തമൂലകോശം തേടി കളമശ്ശേരിയിൽ ക്യാമ്പ്​

കൊച്ചി: മജ്ജയിൽ ബാധിച്ച അപൂർവ അർബുദത്തി‍ൻെറ ചികിത്സക്ക്​ ശ്രീനന്ദന്​ രക്തമൂലകോശം കണ്ടെത്താൻ ജില്ലയിലും ​വേദിയൊരുക്കി. ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ അഞ്ചര വരെ കളമശ്ശേരി സെന്‍റ്​ പോൾസ്​ കോളജിൽ ഡോണർ രജിസ്​ട്രേഷൻ കാമ്പയിൽ നടത്തും. 18 മുതൽ 50 വയസ്സുവരെയുള്ളവർക്ക്​ രജിസ്റ്റർ ചെയ്യാം. കൊല്ലം അഞ്ചൽ സ്വദേശി രഞ്ജിത്ത്​-ആശ ദമ്പതികളുടെ മകനാണ്​ ഏഴു വയസ്സുകാരൻ ശ്രീനന്ദൻ. മജ്ജയുടെ 90 ശതമാനം രോഗബാധിതമായി. മുതിർന്നവരിൽ മാത്രം കാണുന്ന രോഗാവസ്ഥയാണ്​ കുട്ടിക്ക്​. പ്രായത്തിന്​ വേണ്ട മരുന്നുകളുടെ അഭാവം ചികിത്സയെ സാരമായി ബാധിക്കുന്നുണ്ട്​. എത്രയും പെട്ടെന്ന്​ രക്തമൂലകോശം മാറ്റിവെക്കുകയാണ്​ സാധ്യമായ ചികിത്സ. ഒരു രക്തമൂലകോശ ദാതാവിനെ കണ്ടെത്തിയാൽ മാത്രമേ ചികിത്സ നടത്താനാകൂ. ദാതാവിനെ ലഭിക്കാനുള്ള സാധ്യത പതിനായിരത്തിൽ ഒന്നുമുതൽ 20 ലക്ഷത്തിൽ ഒന്നുവരെ മാത്രമാണ്​. ഇതുവരെ ഡോണർ രജിസ്​ട്രിയിൽ പേരുള്ള 38 ദശലക്ഷം ആളുകളിൽപോലും ശ്രീനന്ദന്​ ചേരുന്ന ദാതാവിനെ ലഭിച്ചിട്ടില്ല. എത്രയും പെട്ടെന്ന്​ കൂടുതൽ പേർ സന്നദ്ധ രക്തമൂലകോശ ദാതാവായി രജിസ്റ്റർ ചെയ്താൽ മാത്രമാണ്​ കണ്ടെത്താനാകൂ. ബ്ലഡ്​ ഈസ്​ റെഡ്​, എമർജൻസി ആക്ടിവ്​ ഫോഴ്​സ്​ ചാരിറ്റബിൾ സൊസൈറ്റികളുടെ നേതൃത്വത്തിൽ ദാത്രി ബ്ലഡ്​ സ്റ്റം സെൽ ഡോണർ രജിസ്​ട്രിയുടെ ആഭിമുഖ്യത്തിലാണ്​​ ക്യാമ്പ്​. അണുമുക്ത പഞ്ഞി ഉപയോഗിച്ച്​ ഉൾക്കവിളിൽനിന്ന്​ സാമ്പിൾ നൽകിയാണ്​ രജിസ്​ട്രേഷൻ നടത്തുന്നത്​. ഫോൺ: അബ്ദുൽ സലീം ഇടപ്പള്ളി -9061885791, അസീസ്​ കല്ലുമ്പുറം -9745073537, ജോബി കാലടി 9447605439, സിദ്ദീഖ്​ യൂസുഫ്​ കലൂർ -9747974755.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.