സി.ഡി.എസ് ഓഡിറ്റിങ് യോഗത്തിൽ കൈയാങ്കളി

മൂവാറ്റുപുഴ: കല്ലൂർക്കാട് പഞ്ചായത്തിലെ . പഞ്ചായത്ത് അംഗങ്ങളും സി.ഡി.എസ് വൈസ് ചെയർപേഴ്സനും അടക്കം മൂന്നുപേർ ആശുപത്രിയിൽ ചികിത്സ തേടി. ബി.ജെ.പി വനിത പഞ്ചായത്ത്​ അംഗം സുമിത സാബു, സി.ഡി.എസ് വൈസ് ചെയർപേഴ്സൻ അശ്വതി വിജിൽ, സി.പി.എം പഞ്ചായത്ത്​ അംഗം എ.കെ. ജിബി എന്നിവരാണ് ചികിത്സതേടിയത്. സി.ഡി.എസ് യോഗം ചേരുന്നതിനിടെ സുമിത സാബു, അശ്വതി വിജിൽ എന്നിവരെ സി.പി.എം പഞ്ചായത്ത് അംഗം എ.കെ. ജിബി ആക്രമിച്ചെന്നാണ് പരാതി. അതേസമയം, സി.ഡി.എസ് വൈസ് ചെയർപേഴ്സ‍ൻെറ നേതൃത്വത്തിൽ കുടുംബശ്രീയിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഓഡിറ്റിങ് നടക്കുന്നതിനിടെ തിരുത്തിയ റിപ്പോർട്ടുകൾ ഹാജരാക്കിയത്​ ചോദ്യം ചെയ്തതിന്​ അശ്വതിയും ഭർത്താവ് വിജിലും ചേർന്ന്​ മർദിച്ചെന്നാരോപിച്ച് ജിബിയും പരാതി നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അശ്വതിയുടെ നേതൃത്വത്തിൽ കുടുംബശ്രീയിൽ സാമ്പത്തിക തിരിമറി നടന്നെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് അശ്വതി കുടുംബശ്രീയിൽ ഓഡിറ്റിങ് നടത്താൻ അപേക്ഷ നൽകിയിരുന്നു. തുടർന്ന് ഓഡിറ്റിങ് സംഘമെത്തി പരിശോധന നടത്തുമ്പോഴാണ് സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.