നെടുമ്പാശ്ശേരി: യാത്രക്ക് മുമ്പുള്ള വിമാനങ്ങളുടെ സാങ്കേതിക പരിശോധന വിമാനക്കമ്പനികൾ കാര്യക്ഷമമായി നടത്തുന്നുവെന്ന് ഉറപ്പുവരുത്താൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. കോവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി മൂലം വിമാനക്കമ്പനികൾ ജീവനക്കാരുടെ എണ്ണവും മറ്റും കുറച്ചിരുന്നു. ഇത് വ്യോമയാന മേഖലയിലെ സുരക്ഷയെ ബാധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനാണ് ഡി.ജി.സി.എയുടെ എൻജിനീയറിങ് വിഭാഗം രാത്രി ഉൾപ്പെടെ പരിശോധന ഊർജിതമാക്കുന്നത്. നിശ്ചിത മണിക്കൂറുകൾ പറന്നശേഷം എല്ലാ വിമാനങ്ങളും വിവിധ തലങ്ങളിലുള്ള പരിശോധനകൾ നടത്തണമെന്നുണ്ട്. ഇതിൽ വീഴ്ച വരുത്തുന്നുണ്ടോയെന്നതും കർശനമായി പരിശോധിക്കാനാണ് തീരുമാനം. വ്യോമയാന സുരക്ഷ ആഗോളതലത്തിൽ തന്നെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഇതിൽ അപാകത കണ്ടെത്തിയാൽ അത് പല രാജ്യാന്തര സർവിസുകളും റദ്ദാക്കപ്പെടുന്നതിനും കാരണമാക്കും. അതിനാലാണ് ഡി.ജി.സി.എയുടെ സുരക്ഷ വിഭാഗം വിവിധ വിമാനത്താവളങ്ങളിൽ മിന്നൽ പരിശോധനകൾക്കും തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.