കാവുങ്ങൽപറമ്പ് ഊട്ടിമറ്റത്തെ ഊദ് മരങ്ങൾ
കിഴക്കമ്പലം: പ്രതീക്ഷയോടെ നട്ടുവളർത്തിയ ഊദുമരങ്ങൾ പുഴുക്കളുടെ ഭീഷണിയിൽനിന്നും സംരക്ഷിക്കാനാകാതെ കർഷകർ. കാവുങ്ങൽ പറമ്പ് ഊട്ടിമറ്റം വരപ്പോത്ത് വി.ഐ. മുഹമ്മദാലിയുടെ ഇരുനൂറോളം ഊതുമരങ്ങളാണ് പുഴു ബാധിച്ച് നശിക്കുന്നത്. പുഴുക്കൾ മരങ്ങളുടെ ഇലകൾ ഭക്ഷിച്ച് നശിപ്പിക്കുകയാണ്. അഞ്ച് പ്രായമായ മരങ്ങളാണ് നശിക്കുന്നത്.
മരങ്ങളുടെ ഇലകൾ നശിക്കുന്നതോടെ ഉണങ്ങി പോകുമെന്ന ആശങ്കയിലാണ് കർഷകർ. നേരത്തെ വിലങ്ങ് ഭാഗത്ത് പുഴുക്കൾ ഇലകൾ നശിപ്പിച്ചതിനെ തുടർന്ന് മരങ്ങൾ ഉണങ്ങിയിരുന്നു. രണ്ട് വർഷം മുമ്പ് വരെ പുഴു ശല്യം ഉണ്ടാകുമ്പോൾ മരുന്ന് തളിച്ച് മരങ്ങൾ സംരക്ഷിച്ചിരുന്നു. എന്നാൽ മരങ്ങൾ വളർന്നതോടെ മരുന്ന് തളിക്കാനും കഴിയാതായി. ഇതോടെ കൃഷി വകുപ്പിനോട് പ്രതിവിധി ആവശ്യപ്പെട്ടിരിക്കുകയാണ് മുഹമ്മദാലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.