വിനാശകരമായ വികസനമല്ല വേണ്ടത്​ -കോൺഗ്രസ്

കൊച്ചി: യഥാർഥ വികസന വിരോധികൾ ഇടതുപക്ഷമാണെന്നും വിനാശകരമായ വികസനങ്ങളല്ല നാടിന് ആവശ്യമെന്നും ഇതുയർത്തിയുള്ള പ്രചാരണങ്ങളാകും തൃക്കാക്കരയിൽ നടക്കുകയെന്ന് ജില്ല കോൺഗ്രസ് നേതൃയോഗം. നെടുമ്പാശ്ശേരി വിമാനത്താവളം, ഗെയ്ൽ പൈപ്പ് ലൈൻ, ഗോശ്രീ പാലം, അന്താരാഷ്ട്ര സ്റ്റേഡിയം എന്നിവക്കെല്ലാം എതിരുനിന്നത് സി.പി.എമ്മും ഇടതുപക്ഷവുമാണ്. കൊച്ചി മെട്രോ ഇൻഫോപാർക്കിലേക്ക് നീട്ടാൻപോലും കഴിഞ്ഞ ആറുവർഷമായി ശ്രമിക്കാത്തവരാണ് വികസനത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ജില്ലയിലെ എല്ലാ വികസന പദ്ധതികളും കോൺഗ്രസിന്‍റെ നേട്ടമാണ്. കുടുംബയോഗങ്ങൾ സംഘടിപ്പിച്ച് പരമാവധി നേതാക്കളെ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിക്കാനും യോഗം തീരുമാനിച്ചു. ഡി.സി.സി പ്രസിഡന്‍റ്​ മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ​, ജെബി മേത്തർ, കെ.പി.സി.സി വൈസ് പ്രസിഡന്‍റുമാരായ വി.ജെ. പൗലോസ്​, വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ എസ്. അശോകൻ, അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, എം.എൽ.എമാരായ അൻവർ സാദത്ത്, ടി.ജെ. വിനോദ്, റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി, നേതാക്കളായ കെ.പി. ധനപാലൻ, ഡൊമിനിക് പ്രസന്‍റേഷൻ, കെ.പി. ഹരിദാസ്, മുഹമ്മദുകുട്ടി മാസ്റ്റർ, ജയ്സൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.