ഡിമെൻഷ്യ ബോധവത്കരണത്തിന് തുടക്കം

മൂവാറ്റുപുഴ: ഡിമെന്‍ഷ്യ അഥവാ മേധക്ഷയം എന്ന അവസ്ഥയെക്കുറിച്ച് പൊതുസമൂഹത്തെ ബോധവത്​കരിക്കുക ലക്ഷ്യത്തോടെ ജില്ല ഭരണകൂടവും സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സിന്‍റെ പ്രജ്ഞയും സംയുക്തമായി കേരള സാമൂഹിക നീതി വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ബോധി പദ്ധതിയുടെ ജില്ലതല കിയോസ്‌ക് പ്രോഗ്രാമിന് തുടക്കമായി. മൂവാറ്റുപുഴ വയോമിത്രത്തിന്‍റെ സഹകരണത്തോടെയാണ് കിയോസ്‌ക് സംഘടിപ്പിച്ചത്. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ഉദ്​ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി. എല്‍ദോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ജോസ് അഗസ്റ്റിന്‍ ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തു. സെന്‍റർ ഫോര്‍ ന്യൂറോസയന്‍സ് ഡയറക്ടര്‍ ഡോ. ബേബി ചക്രപാണി പദ്ധതി വിശദീകരിച്ചു. ചിത്രം.ബോധി പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിക്കുന്നു Em Mvpa 5 MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.