പറവൂർ: മൂത്തകുന്നം മടപ്ലാതുരുത്ത് പുഴയോരം റെസിഡന്റ്സ് അസോസിയേഷനും ഭാരത് റൂറൽ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എസ്. സനീഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്‍റ് നീതു സുമേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ലൈജു ജോസഫ്, അസോസിയേഷൻ സെക്രട്ടറി കെ. പുതിയാണ്ടി, ഡോ. ഫാത്തിമ സയ്യിദ്, മിനി സുരേഷ് എന്നിവർ സംസാരിച്ചു. വൈദ്യുതി മുടങ്ങും പറവൂർ: കുഞ്ഞിത്തൈ കപ്പേളയുടെ പടിഞ്ഞാറ് ഭാഗത്തായി എച്ച്.ടി ലൈനിനോട് ചേർന്ന് നിൽക്കുന്ന തണൽമരം മുറിക്കുന്നതിനാൽ കുഞ്ഞിത്തൈ, മാച്ചാൻതുരുത്ത് ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് ഏഴുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.