കോസ്റ്റ് ഗാർഡ് പാസിങ്​ ഔട്ട് പരേഡ്

മട്ടാഞ്ചേരി: കോസ്റ്റ് ഗാർഡ് സേനയിലെ 27 അസിസ്റ്റന്‍റ്​ കമാൻഡന്‍റുമാർ കോസ്റ്റ് ഗാർഡ് ലോ ആൻഡ്​​ ഓപറേഷൻസ് കോഴ്സ് പൂർത്തിയാക്കിയതിനോടനുബന്ധിച്ച്​ ഫോർട്ട്​കൊച്ചിയിലെ കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് പാസിങ്​ ഔട്ട് പരേഡ് നടന്നു. കോസ്റ്റ് ഗാർഡ് ഐ.ജി ദിനേശ് രജപുത്രൻ പരേഡ് നിരീക്ഷിക്കാനെത്തിയിരുന്നു. മികച്ച പ്രകടനത്തിന് ട്രെയിനി ഓഫിസർമാർക്ക് നൽകുന്ന ഡയറക്ടർ ജനറൽ അവാർഡിന് അസിസ്റ്റന്‍റ്​ കമാൻഡന്‍റുമാരായ അമർ ഉദയ സിങ്​, കുനാൽ ജുനേജ, അമിത് വർമ, സംഗം കുമാർ എന്നിവർ അർഹരായി. . ചിത്രം: ഫോർട്ട്​കൊച്ചി തീരസേന ആസ്ഥാനത്ത് നടന്ന കോസ്റ്റ്​ ഗാർഡ്​ അസിസ്റ്റന്‍റ് കമാൻഡന്‍റുമാരു​ടെ പാസിങ്​ ഔട്ട് പരേഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.