അക്ഷയ തൃതീയക്ക് ക്യാഷ് ഗിഫ്റ്റ് വൗച്ചറുകളുമായി ജോയ് ആലുക്കാസ്

\B ബിസിനസ്​ \B​കൊച്ചി: അക്ഷയ തൃതീയയോടനുബന്ധിച്ച് പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ആകര്‍ഷക സമ്മാനങ്ങളുമായി ജോയ് ആലുക്കാസ്​. തെരഞ്ഞെടുത്ത പര്‍ച്ചേസുകള്‍ക്കൊപ്പം ഗിഫ്റ്റ് വൗച്ചറുകള്‍ സ്വന്തമാക്കുന്നതിനുള്ള അവസരമാണ് ജോയ് ആലുക്കാസ് ഷോറൂമുകളില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 10,000 രൂപക്ക്​ മുകളിലുള്ള സില്‍വര്‍ ജ്വല്ലറി പര്‍ച്ചേസിന് 500 രൂപയുടെ ഗിഫ്റ്റ് വൗച്ചറും 50,000 രൂപക്ക്​ മുകളിലുള്ള സ്വർണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും 50,000 രൂപക്ക്​ മുകളിലുള്ള ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, പ്രെഷ്യസ് ജ്വല്ലറി എന്നിവക്കൊപ്പം 2000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുമാണ് സമ്മാനമായി നല്‍കുന്നത്. അക്ഷയതൃതീയയുടെ ഭാഗമായി ഏറ്റവും പുതിയ ഡിസൈനുകളിലും പാറ്റേണുകളിലുമുള്ള സ്വര്‍ണ- വജ്രാഭരണങ്ങളുടെ ശേഖരമാണ്​ ജോയ്ആലുക്കാസ് ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്. മേയ് മൂന്നുവരെയാണ് ഓഫര്‍ കാലാവധി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.