ഇഫ്താർ സംഗമം

പറവൂർ: വടക്കുംപുറം ജുമാമസ്ജിദിന്റെ നേതൃത്വത്തിൽ മഹല്ല് അങ്കണത്തിൽ വെച്ച് ഇഫ്താർ സൗഹൃദ സംഗമം നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ജില്ല പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു. ബസ് തൊഴിലാളികളുടെ കോഓഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ച്​ പറവൂർ: പറവൂർ - വൈപ്പിൻ മേഖലയിലെ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ് പ്രൈവറ്റ് ബസ് തൊഴിലാളികൾ ചേർന്ന് കോഓഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചു. ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡൻറ് വി.സി. പത്രോസ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.സി. രാജീവ് അധ്യക്ഷത വഹിച്ചു. 50 ശതമാനം ശമ്പള വർധന നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സിനോജ് മാഞ്ഞാലി, കെ.എ. അജയകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ എം.ജെ. രാജു (ചെയ.), കെ.എ. അജയകുമാർ (കൺ.), സിനോജ് മാഞ്ഞാലി (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.