കൊച്ചിയിലെ കനാല്‍ പുനരുദ്ധാരണ പദ്ധതി: സാമൂഹികാഘാത പഠനം പുരോഗമിക്കുന്നു

കൊച്ചി: കൊച്ചിയിലെ ആറ്​ കനാലുകള്‍ പുനരുദ്ധരിച്ച് ഗതാഗതയോഗ്യമാക്കുന്ന കനാല്‍ പുനരുദ്ധാരണ പദ്ധതിയുടെ സാമൂഹികാഘാത പഠനം പുരോഗമിക്കുന്നു. പദ്ധതി നടപ്പാക്കുന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് സമര്‍പ്പിച്ച വിശദ പദ്ധതി റിപ്പോര്‍ട്ട് പ്രകാരം കനാലുകളുടെ വശങ്ങളിലെ കൈയേറ്റം ഒഴിപ്പിക്കാനും സ്ഥലം ഏറ്റെടുക്കാനും അതിരുകല്ലുകള്‍ സ്ഥാപിച്ച് സാമൂഹികാഘാത പഠനം നടത്താനും സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുള്ളതാണ്. ഇതുപ്രകാരം ഇടപ്പള്ളി കനാലില്‍ അതിരുകല്ലുകള്‍ സ്ഥാപിച്ച് സാമൂഹികാഘാത പഠനം പൂര്‍ത്തിയായി വരുന്നു. ചിലവന്നൂര്‍ കനാല്‍, തേവര-പേരണ്ടൂര്‍ കനാല്‍, തേവര കനാല്‍ എന്നിവിടങ്ങളില്‍ അതിരുകല്ലുകള്‍ സ്ഥാപിച്ചുവരുകയാണ്. ഇടപ്പള്ളി കനാലിലെ സ്ഥലം ഏറ്റെടുക്കല്‍ ജോലികള്‍ പുരോഗമിക്കുകയാണ്. പരിസ്ഥിതി ആഘാത പഠനത്തിന്‍റെ ഭാഗമായുള്ള പബ്ലിക് ഹിയറിങ് അടുത്തി​െട നടന്നിരുന്നു. ഇടപ്പള്ളി കനാല്‍, മാര്‍ക്കറ്റ് കനാല്‍, തേവര കനാല്‍, തേവര-പേരണ്ടൂര്‍ കനാല്‍, ചിലവന്നൂര്‍ കനാല്‍, കോന്തുരുത്തി കനാല്‍ എന്നിവ പുനരുദ്ധരിച്ച് യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും വെള്ളക്കെട്ട് ഒഴിവാക്കുകയും ചെയ്യുന്നതാണ് പദ്ധതി. സംസ്ഥാനത്തെതന്നെ ഏറ്റവും ബൃഹത്തായ മാലിന്യ നിര്‍മാര്‍ജന പ്ലാന്‍റും പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്യുന്നുണ്ട്. കൊച്ചി നഗരമേഖലയുടെ 40 ശതമാനവും കൈകാര്യം ചെയ്യാവുന്ന വിധത്തില്‍ പ്രതിദിനം 31 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള പ്ലാന്‍റാണ് ഉദ്ദേശിക്കുന്നത്. പദ്ധതി സംബന്ധിച്ച വിശദ റിപ്പോര്‍ട്ടുകളെല്ലാം കിഫ്ബിക്ക് സമര്‍പ്പിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, നാഷനല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ് ഉള്‍പ്പെടെ എല്ലാ ഏജന്‍സികളുടെയും അനുമതികള്‍ പദ്ധതിക്ക് ലഭിച്ചു. പദ്ധതിക്ക് ആവശ്യമായ സ്ഥലംകൂടി ഏറ്റെടുത്ത് ലഭിക്കുന്നതോടെ കൊച്ചിയുടെ മുഖച്ഛായതന്നെ മാറ്റുന്ന കനാല്‍ ഗതാഗത സംവിധാനത്തിന് തുടക്കമാകും. ഫോട്ടോ ക്യാപ്ഷൻ ER Canal1, ER Canal2 മാർക്കറ്റ് കനാലിന്‍റെ രൂപരേഖ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.