കൊച്ചി: ഉത്തരവാദിത്ത ബോധമുള്ള മാലിന്യസംസ്കാരത്തിലേക്ക് ജനങ്ങളെ നയിച്ച് സംസ്ഥാനത്തിന് മാതൃകയാകാൻ ജില്ല. ജൈവ, അജൈവ മാലിന്യം ഉത്തരവാദിത്ത ബോധത്തോടെ സംസ്കരിക്കുകയാണ് ലക്ഷ്യം. ഇതിന്‍റെ ഭാഗമായി ശുചിത്വമിഷൻ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ഹരിത കര്‍മസേന രൂപവത്കരിച്ച് വീടുകൾ തോറുമുള്ള അജൈവ മാലിന്യശേഖരണം വേഗത്തിലാക്കുന്നു. ശേഖരിക്കുന്ന മാലിന്യം പുനരുപയോഗത്തിനായി മെറ്റീരിയല്‍ കലക്ഷന്‍ സെന്ററു (എം.സി.എഫ്)കളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ജില്ലയില്‍ ഇത്തരത്തില്‍ 96 എം.സി.എഫുകളാണ് പ്രവര്‍ത്തനസജ്ജമായുള്ളത്. വാര്‍ഡുതലങ്ങളില്‍ 409 മിനി എം.സി.എഫുകള്‍ പ്രവര്‍ത്തനസജ്ജമാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 416 മിനി എം.സി.എഫുകള്‍ നിര്‍മാണ ഘട്ടത്തിലാണ്. ജില്ലയിലെ 16 ആര്‍.ആര്‍.എഫുകളില്‍ ബെയില്‍ ഷ്രഡ് ചെയ്ത് ക്ലീന്‍ കേരള കമ്പനിക്ക് നല്‍കുന്നു. ടാറിങ്ങിനായി ആവശ്യമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഷ്രഡ് ചെയ്ത പ്ലാസ്റ്റിക് വിലയ്ക്ക് നല്‍കും. ഗാര്‍ഹിക തലത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ജൈവമാലിന്യം ഉറവിടത്തില്‍ തന്നെ കമ്പോസ്റ്റാക്കി മാറ്റുന്നതിന് ബയോപോട്ടുകളും ബയോബിന്നുകളും വിതരണം ചെയ്തിട്ടുണ്ട്. കമ്യൂണിറ്റി തലത്തില്‍ മുനിസിപ്പാലിറ്റികളില്‍ വിന്‍ഡോ കമ്പോസ്റ്റ് സംവിധാനം പ്രവര്‍ത്തിക്കുന്നു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി 63,007 കമ്പോസ്റ്റിങ് സംവിധാനങ്ങളും 4497 ബയോഗ്യാസ് പ്ലാന്റുകളും വിതരണം ചെയ്തു. മാലിന്യം വേര്‍തിരിക്കുന്നതിനെക്കുറിച്ച് സ്‌കൂള്‍ വിദ്യാർഥികളില്‍ അവബോധം വളര്‍ത്തുന്നതിനായി കലക്ടേഴ്സ് സ്‌കൂള്‍ എന്ന പേരില്‍ നൂതന പദ്ധതിയും പ്ലാസ്റ്റിക് കത്തിക്കരുത് കത്തിച്ച് രോഗികളാകരുത് എന്ന കാമ്പയിനും സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.