കൊച്ചി: ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ ബൂട്ടിട്ട് ചവിട്ടുന്ന ഫാഷിസ്റ്റ് നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ പൊലീസിന്‍റെ ബൂട്ടുകൾ കത്തിച്ച് പ്രതിഷേധിച്ചു. ഡി.സി.സി ഓഫിസിൽനിന്ന് ആരംഭിച്ച ജാഥയിൽ കൈകളിൽ ബൂട്ടുകളുമായാണ് പ്രവർത്തകർ പങ്കെടുത്തത്. കമീഷണർ ഓഫിസിനുമുന്നിൽ സെൻട്രൽ സി.ഐ വിജയ് ശങ്കറുടെ നേതൃത്വത്തിൽ ബാരിക്കേഡുകൾ ഉപയോഗിച്ച് മാർച്ച് തടഞ്ഞു. തുടർന്ന് യോഗത്തിൽ ജില്ല പ്രസിഡന്റ് ടിറ്റോ ആന്റണി അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ബൂട്ടുകൾ കൂട്ടിയിട്ട് ഹൈബി ഈഡൻ എം.പി തീകൊളുത്തി. യൂത്ത് കോൺഗ്രസ് ഭാരവാഹികളായ എ.എ. അബ്ദുൽ റഷീദ്, ഷംസു തലക്കോട്ടിൽ, രാജേഷ് പുത്തനങ്ങാടി, നോബൽ കുമാർ, ലിജോ മാളിയേക്കൽ, റോജിൻ ദേവസി, എ.കെ. നിഷാദ്, റോജിൻ കല്ലെച്ചേരി, തൗഫീഖ് അംജദ്, രാജേഷ് ചിദംബരം, മുഹമ്മദ് റഫീഖ്, ശ്രീഹരി, ജോബിഷ്, എൽദോ ടോം പോൾ, സുജിത്, ഷെബിൻ ജോർജ്, ഹസീന മുനീർ, രാജി സുമേഷ്, അനീഷ്, റിന്റോ കെ. ജോയ്, ജിത്തു പ്രദീപ് എന്നിവർ പങ്കെടുത്തു. ER AB1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.