കൊച്ചി: നാറ്റ്പാകിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആറുതവണ ഗതാഗതമന്ത്രിയെ കണ്ടിട്ടും പരിഹാരം ഉണ്ടായില്ലെന്ന് കണ്ടെയ്നർ കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കണ്ടെയ്നർ ലോറി സർവിസിന് സ്വീകാര്യമായ വാടകനിരക്ക് നിശ്ചയിക്കുന്നതിന് പഠനം നടത്താൻ നാറ്റ്പാകിനെയാണ് സർക്കാർ ചുമതലപ്പെടുത്തിയത്. സേവനദാതാക്കൾ, സേവന ഉപഭോക്താക്കൾ, തൊഴിലാളി യൂനിയനുകൾ എന്നിവരോടൊക്കെ ആലോചിച്ച് വണ്ടിയുടെ വില, ഡീസൽ, ടയർ, ഓയിൽ, സ്പെയർപാർട്സ്, വർക്ക്ഷോപ് റിപ്പയർ തുടങ്ങിയ ഘടകങ്ങളും സമഗ്രമായി പഠിച്ചാണ് 2018 ആഗസ്റ്റിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഉടൻ മുഖ്യമന്ത്രി യോഗവും വിളിച്ചു. അന്ന് ഡീസൽ ലിറ്ററിന് ലിറ്ററിന് 72 രൂപയായിരുന്നത് ഇന്ന് 102ആയി. എന്നിട്ടും നാറ്റ്പാകിന്‍റെ നിർദേശങ്ങൾ നടപ്പായില്ല. 2018 ൽ നിർദേശിച്ച വാടക നിരക്കെങ്കിലും സർക്കാർ അംഗീകരിക്കണം. റിപ്പോർട്ട് പ്രകാരം മിനിമം ചാർജ് 5500 രൂപയായി ഉയർത്തണം. തുറമുഖത്തും അതിന്‍റെ ഭാഗമായി വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലുമായി സർവിസ് നടത്തുന്ന രണ്ടായിരത്തഞ്ഞൂറിലേറെ ലോറികളുടെ ഉടമകൾ വലിയ പ്രതിസന്ധിയിലാണെന്നും വ്യവസായം നാശത്തിന്‍റെ വക്കിലാണെന്നും അവർ പറഞ്ഞു. സംഘടനഭാരവാഹികളായ ടോമി തോമസ്, ഷമീർ, ജോയ് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.