പെരുമ്പാവൂര്‍: ജില്ല പഞ്ചായത്ത് 15 ലക്ഷം അനുവദിച്ച് പുനര്‍നിര്‍മിച്ച മരോട്ടിക്കടവ്-പുളിക്കപ്പടി പറമ്പിപീടിക റോഡ് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പുല്ലുവഴി ഡിവിഷന്‍ അംഗം ഷൈമി വര്‍ഗീസിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിര്‍മിച്ചത്. രായമംഗലം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ പ്രധാന റോഡാണിത്. പുല്ലുവഴി കല്ലില്‍ റോഡില്‍ മരോട്ടിക്കടവില്‍നിന്ന് ആരംഭിച്ച് കീഴില്ലം നെല്ലിമോളം റോഡില്‍ പറമ്പിപീടിക ഭാഗത്താണ് റോഡ് അവസാനിക്കുന്നത്. വെള്ളക്കെട്ട് രൂക്ഷമുള്ള ഭാഗത്തു ടൈല്‍സ് വിരിച്ചും മറ്റുള്ള ഭാഗങ്ങളില്‍ ടാര്‍ ചെയ്തുമാണ് സഞ്ചാരയോഗ്യമാക്കിയത്. റോഡ് നിര്‍മാണം പൂര്‍ത്തിയായതോടെ പെരുമ്പാവൂര്‍ ഭാഗത്തുനിന്ന് ചരിത്രപ്രസിദ്ധമായ കല്ലില്‍ ഗുഹാ ക്ഷേത്രത്തില്‍ എത്തുന്നതിന് ഒരു സഞ്ചാരപാതകൂടിയാകും. ഷൈമി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. അജയകുമാര്‍, ബ്ലോക്ക് അംഗം ബീന ഗോപിനാഥ്, ഏഴാം വാര്‍ഡ് അംഗം എ.ആര്‍. അഞ്ജലി, ജോയി പൂണേലി, ഫെബിന്‍ കുര്യാക്കോസ്, മാത്യൂസ് തരകന്‍ എന്നിവര്‍ സംസാരിച്ചു. em pbvr 1 Eldhose Kunnapilly MLA പുനര്‍നിര്‍മിച്ച മരോട്ടിക്കടവ്-പുളിക്കപ്പടി പറമ്പിപീടിക റോഡ് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.