കെട്ടിടത്തില്‍നിന്ന്​ വീണുപരിക്കേറ്റ യുവാവ്​ മരിച്ചു

ചേർത്തല: ജോലിക്കിടെ ഇരുനിലകെട്ടിടത്തില്‍നിന്ന് വീണുപരിക്കേറ്റ് ചികിത്സയിലിരുന്ന നിര്‍മാണ തൊഴിലാളി മരിച്ചു. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് പടിഞ്ഞാറെ തമ്പുരാങ്കല്‍ രവീന്ദ്രന്‍പിള്ളയുടെ മകന്‍ നിധീഷാണ്​ (30) മരിച്ചത്. മാര്‍ച്ച് 12നായിരുന്നു അപകടം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്. മാതാവ്​: ഓമന. സഹോദരിമാര്‍: രാധ, സാവിത്രി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.