ജോണ്‍പോൾ അനുസ്മരണം

കൊച്ചി: പൂവി‍ൻെറ സൗരഭ്യം ഭൂമിയില്‍ നിലനില്‍ക്കുന്നതുപോലെയാണ് ജോണ്‍പോളും അദ്ദേഹത്തി‍ൻെറ രചനകളുമെന്ന് പ്രഫ. എം.കെ. സാനു. ചാവറ കള്‍ചറല്‍ സെന്‍ററില്‍ ജോണ്‍പോള്‍ അനുസ്മരണയോഗത്തിന് സ്മൃതിദീപം തെളിയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് നഷ്ടപ്പെട്ടത് ഒരു ശിഷ്യനെ മാത്രമല്ല, ആത്മാര്‍ത്ഥതയുള്ള മികച്ച സംഘാടകനെയും സാംസ്‌കാരികത എന്നും കാത്തുസൂക്ഷിച്ച വ്യക്തിയെയുമാണെന്ന് അദ്ദേഹം പറഞ്ഞു. സംവിധായകന്‍ മോഹന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, പ്രഫ.എം.തോമസ് മാത്യു, കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് പാലക്കാപ്പള്ളി, പ്രഫ. കെ.വി. തോമസ്, പി.രാമചന്ദ്രന്‍, ഡി.ബി. ബിനു, മാക്ട ജനറല്‍ സെക്രട്ടറി ഷിബു ചക്രവര്‍ത്തി,സി.ഐ.സി.സി. ജയചന്ദ്രന്‍, അഡ്വ. എം.ആര്‍. രാജേന്ദ്രന്‍ നായര്‍, ഫാ. തോമസ് പുതുശ്ശേരി, റവ. ഡോ. വിനീത എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.