ഭീമമായ നികുതി വർധന പിൻവലിക്കണം -മർച്ചന്റ്സ് ചേംബർ ഓഫ് കോമേഴ്‌സ്

കൊച്ചി: അനവസരത്തിലുള്ള ഭീമമായ നികുതി വർധന പിൻവലിക്കണമെന്ന് കേരള മർച്ചന്റ്സ് ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീറും ജനറൽ സെക്രട്ടറി സോളമൻ ചെറുവത്തൂരും ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ 143 ഇനങ്ങൾക്ക് വൻതോതിലുള്ള ജി.എസ്.ടി നിരക്ക് വർധന ജനജീവിതം ദുഷ്കരമാക്കും. അഞ്ച് ശതമാനം നികുതി നിരക്കുള്ള വസ്തുക്കൾക്ക് പോലും 18 ശതമാനമാക്കാനും 92 ശതമാനം ഇനങ്ങളുടെയും നിരക്ക് 18ൽനിന്ന് 28 ശതമാനം ആക്കാനുമുള്ള ജി.എസ്.ടി കൗൺസിലിന്റെ നിർദേശം അന്യായവും ജനദ്രോഹകരവും ആണ്. രണ്ടു വർഷത്തെ കോവിഡ് നിയന്ത്രണങ്ങൾ മൂലം തകർന്ന നിർമാണ മേഖലയെ നികുതി വർധന പ്രതികൂലമായി ബാധിക്കും. സാമ്പത്തിക വർഷാരംഭം കഴിഞ്ഞ്​ ദിവസങ്ങൾക്കുള്ളിൽ നികുതി നിരക്കിലെ ഗണ്യമായ മാറ്റം ബന്ധപ്പെട്ട സോഫ്ട്‍വെയറിലും അക്കൗണ്ടിങ് രീതിയിലും വരുത്തുന്നത് വ്യാപാരികൾക്ക് അധിക ജോലിഭാരവും ഉപഭോക്താക്കളുമായി ആശയക്കുഴപ്പവും ഉണ്ടാക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.