നിവേദനം നൽകി

പല്ലാരിമംഗലം: പ്ലൈവുഡ് ഫാക്ടറികൾക്ക് പല്ലാരിമംഗലം പഞ്ചായത്തിൽ വ്യാപകമായി അനുമതി നൽകുന്നതിൽ പ്രതിഷേധിച്ചും അതുണ്ടാക്കുന്ന പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളിൽ ആശങ്ക അറിയിച്ചും അടിവാട് മലയാളം സാമൂഹിക സാംസ്കാരിക സമിതി പഞ്ചായത്ത് പ്രസിഡന്‍റ്​ ഖദീജ മുഹമ്മദിന് . പ്ലൈവുഡ് പോലുള്ള വിനാശകരമായ സംരംഭങ്ങൾക്ക് സമീപ പഞ്ചായത്തുകൾ അനുമതി നിഷേധിക്കുമ്പോൾ ഏറെ ജനസാന്ദ്രതയുള്ള പല്ലാരിമംഗലത്ത് തടസ്സങ്ങളില്ലാതെ തുടങ്ങാൻ കഴിയുന്നത് അത്യന്തം ആശങ്കജനകവും പ്രതിഷേധാർഹവുമാണെന്ന്​ പറഞ്ഞു. മലയാളം പ്രസിഡന്‍റ്​ പ്രമോദ് ജോസഫ്, കെ.എ. അലി, കെ.പി. സജീർ എന്നിവർ ചേർന്നാണ് യത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.