കോതമംഗലം: കൃഷിയെയും കർഷകരെയും വന്യമൃഗ ആക്രമണത്തിൽനിന്ന് സംരക്ഷിക്കണമെന്നും കേന്ദ്ര വന നിയമങ്ങൾ പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കർഷക സംഘം ജില്ല കമ്മിറ്റി കോതമംഗലം ഡി.എഫ്.ഒ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സമരം സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് കെ.വി. ഏലിയാസ് അധ്യക്ഷത വഹിച്ചു. ജില്ല ജോയൻറ് സെക്രട്ടറി ആർ. അനിൽ കുമാർ, കർഷക സംഘം ഭാരവാഹികളായ കെ.കെ. ശിവൻ, കെ.ബി. മുഹമ്മദ്, മിനി ഗോപി, കെ.എൻ. ജയപ്രകാശ്, സാബു വർഗീസ്, കെ.എ. ജോയി, ഷാജി മുഹമ്മദ്, പൗലോസ് കെ. മാത്യു എന്നിവർ സംസാരിച്ചു. EM KMGM 6 DFO കർഷക സംഘം ജില്ല കമ്മിറ്റി കോതമംഗലം ഡി.എഫ്.ഒ ഓഫിസിലേക്ക് നടത്തിയ മാർച്ചും ധർണയും സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.