വാരപ്പെട്ടി ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥികളായി

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ ആറാം വാർഡ് മൈലൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് എൽ.ഡി.എഫ് സ്ഥാനാർഥികളായി. എൻ.ഡി.എയെ മത്സരിക്കാൻ സാധ്യതയില്ല. കോൺഗ്രസിലെ കെ.കെ. ഹുസൈനും എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.എമ്മിലെ ഷിബു വർക്കിയുമാണ് മത്സരരംഗത്ത്. കൃഷി വകുപ്പ് റിട്ട. ഉദ്യോഗസ്ഥനായ ഹുസൈൻ കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്‍റാണ്. ഷിബു മുൻ പഞ്ചായത്ത് അംഗവും വാരപ്പെട്ടി സഹകരണ ബാങ്ക് ഭരണസമിതി അംഗവുമാണ്. യു.ഡി.എഫ് അംഗം സി.കെ. അബ്ദുൽനൂറി‍ൻെറ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ്. നാമനിർദേശ പ്രതിക സമർപ്പണം വ്യാഴാഴ്ച മൂന്നിന് അവസാനിക്കും. മേയ് 17നാണ്​ വോട്ടെടുപ്പ്​. 13 അംഗ ഭരണസമിതിയിൽ യു.ഡി.എഫ് -എട്ട്, എൽ.ഡി.എഫ് -മൂന്ന്, ബി.ജെ.പി -ഒന്ന് എന്നിങ്ങനെയാണ് നിലവിലെ അംഗബലം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.