വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തു -മ​ന്ത്രി

കൊച്ചി: സാംസ്കാരിക വകുപ്പിന്‍റെ എല്ലാ പരിപാടികളിലും 30 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സ്ത്രീ -പുരുഷ സമത്വം എന്ന ആശയം യാഥാർഥ്യമാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സമം അഥവാ തുല്യത പദ്ധതിയുടെ ഭാഗമായാണ് നീക്കം. കേരള ലളിതകലാ അക്കാദമിയുടെ അവാർഡ്​ സമർപ്പണത്തിനിടെയാണ്​ മന്ത്രി ഇക്കാര്യം പറഞ്ഞത്​. ജലച്ചായ ചിത്രത്തിന് അവാർഡുനേടിയ സ്മിത എം. ബാബുവിനെ ഉദ്ഘാടന തിരി തെളിക്കുന്നതിന്​ അദ്ദേഹം വിശിഷ്ടാതിഥികൾക്ക് ഒപ്പം വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.