പുതുഞായർ തിരുനാൾ ഇന്ന്

മലയാറ്റൂർ: തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെന്‍റ്​ തോമസ് പള്ളിയിലും (താഴത്തെ പള്ളി) മാർത്തോമ ശ്ലീഹയുടെ പുതുഞായർ തിരുനാൾ ഞായറാഴ്ച ആഘോഷിക്കും. കലക്ടർ ജാഫർ മാലിക് പള്ളിയിൽ സന്ദർശനം നടത്തി. വികാരി ഫാ. വർഗീസ് മണവാളനും കൈക്കാരന്മാരും ചേർന്ന് കലക്ടറെ സ്വീകരിച്ചു. പുതുഞായർ തിരുനാൾ ദിനത്തിൽ രാവിലെ 5.30, 6.30, 7.30 ന് വി. കുർബാന, 9.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്ക് ഫാ. ജോമോൻ ഇമ്മട്ടി കാർമികനാകും. ഡോ. ജോസഫ് മണവാളൻ വചനസന്ദേശം നൽകും. വൈകീട്ട്​ മൂന്നിന് പൊൻപണം ഇറക്കൽ. താഴത്തെ പള്ളിയിൽ രാവിലെ 5.30, ഏഴിന് വി. കുർബാന, 9.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്ക് ഫാ. അരുൺ കൊച്ചേക്കാടൻ കാർമികനാകും. ഡോ. മോൺ ആന്‍റണി പെരുമായൻ വചനസന്ദേശം നൽകും. വൈകീട്ട്​ അഞ്ചിന് കുരിശുമുടിയിൽനിന്നുള്ള പൊൻപണം എത്തിച്ചേരും. ആറിന് വി.കുർബാന നടക്കും. 29, 30, മേയ് ഒന്ന് തീയതികളിലാണ് എട്ടാമിടം. ചിത്രം -- മലയാറ്റൂർ പള്ളിയിൽ കലക്ടർ ജാഫർ മാലിക് സന്ദർശനം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.