ഹഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ

മട്ടാഞ്ചേരി: വിൽപനക്കായി എത്തിച്ച 145 ഗ്രാം ഹഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ ഫോർട്ട്കൊച്ചി പൊലീസിന്റെ പിടിയിലായി. തൃശൂർ സ്വദേശി ആഷിഖ്​ ലത്തീഫ്(36), പള്ളുരുത്തി സ്വദേശി സനൂബ്(29) എന്നിവരെയാണ് ഫോർട്ട്കൊച്ചി എസ്.ഐമാരായ സന്തോഷ് മോൻ,അജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഫോർട്ട്കൊച്ചി സാന്താക്രൂസ് സ്കൂളിന് വടക്കുവശം തണൽ മരത്തിന് സമീപത്തുനിന്നാണ് ഇവരെ വാഹന സഹിതം പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.